12:40am 10 November 2026
NEWS
എറണാകുളം ട്രൈബൽ കോംപ്ലക്സും എസ്ടി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സന്ദർശിച്ച് മന്ത്രി കെ എ തുളസി
24/07/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ട്രൈബൽ കോംപ്ലക്സും എസ്ടി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സന്ദർശിച്ച് മന്ത്രി കെ എ തുളസി
HIGHLIGHTS

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലും സന്ദർശിക്കുന്നു

എറണാകുളം : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്സും പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലും സന്ദർശിച്ചു. സന്ദർശന വേളയിൽ ട്രൈബൽ കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഹോസ്റ്റലിലെ സൗകര്യങ്ങളും മന്ത്രി നേരിട്ട് വിലയിരുത്തി.

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പരമ്പരാഗത തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്കായുള്ള പ്രദർശന-വിൽപ്പന കേന്ദ്രമായ 'കൈതോലം' ഹെറിറ്റേജ് ഷോപ്പ്, അട്ടപ്പാടി ഫാർമിംഗ് കോർപ്പറേറ്റീവ് സൊസൈറ്റി, ട്രൈബ്സ് ഇന്ത്യ (ട്രൈബൽ മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എന്നീ സ്ഥാപനങ്ങൾ മന്ത്രി സന്ദർശിച്ചു. വിവിധ തരത്തിലുള്ള ഗോത്രവർഗ്ഗ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കിയ മന്ത്രി ചില ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്തു. കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് വിപണി വിപുലീകരിക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.ട്രൈബൽ കോംപ്ലക്സിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന റൂമുകൾ, സെമിനാർ ഹാൾ, ഡോർമിറ്ററി എന്നിവ ഉപകാരപ്രദമാകുന്ന രീതിയിൽ പരിഷ്കരിക്കുന്നതിനുമുള്ള സാധ്യതകൾ മന്ത്രി ഉദ്യോഗസ്ഥരുമായി ആരാഞ്ഞു.

തുടർന്ന് ഫോർഷോർ റോഡിലെ പട്ടികവർഗ്ഗ വികസന വകുപ്പ് ഹോസ്റ്റൽ സന്ദർശിച്ച മന്ത്രി, അവിടെയുള്ള മെസ് ഹാൾ, ഡൈനിംഗ് ഏരിയ, അടുക്കള, ശുദ്ധജല വിതരണ സംവിധാനം എന്നിവ പരിശോധിച്ചു. ഹോസ്റ്റൽ അന്തേവാസികളായ കുട്ടികളുമായി ആശയവിനിമയം നടത്തുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി നിശ്ചിത ഇടവേളകളിൽ റിപ്പോർട്ട് ചെയ്യാൻ ഹോസ്റ്റൽ വാർഡന് മന്ത്രി നിർദ്ദേശം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img